വാക്കുപാലിക്കാൻ കഴിയാതെ അധികാരികൾ

വാക്കുപാലിക്കാൻ കഴിയാതെ  അധികാരികൾ
Apr 18, 2024 12:43 PM | By Editor

പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി. സമുച്ചയത്തിലെ കടമുറികൾ തുറന്നുനൽകുന്നതിനുള്ള തീരുമാനം വീണ്ടും അനിശ്ചിതത്വത്തിൽ. രണ്ട് മാസം മുൻപ് തിരുവനന്തപുരത്തുവെച്ച് കെ.എസ്.ആർ.ടി അധികൃതരുമായി നടന്ന ചർച്ചയിൽ ഏപ്രിലിലേക്ക് തുറന്നുനൽകാം എന്ന് കടയുടമകൾക്ക് വാക്കുനൽകിയിരുന്നതാണ്. ഇതിനുശേഷം കടമുറികൾ തുറന്നുനൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പുകളും ഇവർക്ക് ലഭിച്ചിട്ടില്ല. എന്നാൽ, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാലാണ് കടമുറികൾ നൽകാൻ സാധിക്കാത്തതെന്നും ഇത്പൂർത്തിയായാലുടൻ പ്രശ്നം പരിഹരിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. കടയുടമകളായ 11-ൽ ഒൻപതുപേരും അപേക്ഷ നൽകിയിരുന്നു. മറ്റ് രണ്ട് കടമുറികളും ബാങ്കിങ് സ്ഥാപനമാണ് ഏറ്റെടുത്തിരുന്നത്. കടമുറികൾ ലേലത്തിനെടുത്തവർ കൂട്ടത്തോടെ ലേലത്തുക തിരികെ നൽകാൻ ആവശ്യപ്പെട്ടതോടെയാണ് ഏപ്രിലിലേക്ക് കടകൾ തുറന്നുനൽകാമെന്ന് സമ്മതിച്ചത്. ലേലം കഴിഞ്ഞ് ഏഴുവർഷം കഴിഞ്ഞിട്ടും കടമുറികൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഡിസംബർമുതൽ വ്യാപാരികൾ തങ്ങൾ മുടക്കിയ ലേലത്തുക തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ അടക്കമുള്ളവർക്ക് അപേക്ഷ നൽകിയിരുന്നു കടമുറികൾ സംബന്ധിച്ചുള്ള പരാതിയുമായി വ്യാപാരികൾ കഴിഞ്ഞ കോഴഞ്ചേരി താലൂക്ക് അദാലത്തിൽ മന്ത്രി വീണാ ജോർജിനെ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് അന്ന് മന്ത്രി നിർദേശിച്ചതാണ്. എന്നാൽ, പിന്നീട് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. ഉടമകൾ പലതവണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിച്ചില്ല. ബുദ്ധിമുട്ടുകൾ പറയാനായി അധികൃതരെ വിളിക്കുമ്പോൾ കേൾക്കാൻ കൂട്ടാക്കാറില്ലായിരുന്നുവെന്ന് ഉടമകൾ പറഞ്ഞു. ചില കടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും തങ്ങൾക്ക് മാത്രമാണ് നീതി ലഭിക്കാത്തതെന്നും ഇവർ ആരോപിച്ചു. ഇതേത്തുടർന്ന് ഉടമകൾ സമരം നടത്തി. അവസാനം കടകൾ ലഭിക്കുമെന്ന് പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് ഉടമകൾ ലേലത്തുക തിരികെ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്ലേലം നൽകിയിട്ട് ഏഴുവർഷമായി

താഴത്തെ നിലയിലുള്ള 18 കടമുറികൾ 16 പേർക്കായി ലേലത്തിൽ നൽകിയത്. അന്ന് കെട്ടിടം പണികൾ നടക്കുകയായിരുന്നു. ഒരുവർഷത്തിനുള്ളിൽ കട നൽകാം എന്നായിരുന്നു വാഗ്ദാനം. ഇവരിൽനിന്നെല്ലാം 2.6 കോടി രൂപയോളം കെ.എസ്.ആർ.ടി.സി. വാങ്ങിയിരുന്നു. എന്നാൽ, പണികൾ വിചാരിച്ചതിലും നീണ്ടുപോയി. 2021-ൽ കെ.എസ്.ആർ.ടി.സി. പുതിയകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും നിർമാണത്തിലെ വീഴ്ച കാരണം കടമുറികൾ തുറക്കാൻ സാധിച്ചില്ല. 11 കോടി ചെലവിലാണ് ഡിപ്പോയുടെ നിർമാണം നടത്തിയത്. കടമുറി വേണ്ടെന്നുവെയ്ക്കുമ്പോഴും കൊടുത്തതുകയിൽനിന്ന് 25 ശതമാനം പിടിച്ചശേഷമാണ് കെ.എസ്.ആർ.ടി.സി. പണം തിരിച്ചുനൽകുന്നത്. ആദ്യസമയത്ത് കടമുറികൾ എടുത്തിരുന്ന രണ്ട് പേർക്ക് ഇത്തരത്തിൽ പണം തിരികെ നൽകിയിരുന്നു. പലരും പലിശയ്ക്ക് കടമെടുത്തും സ്വരുക്കൂട്ടിവെച്ചിരുന്ന സമ്പാദ്യം ഉപയോഗിച്ചുമാണ് കടമുറികൾ വാങ്ങിയത്.

.കെട്ടിടത്തിന് സർട്ടിഫിക്കറ്റില്ല

കടമുറികൾ കൈമാറാത്തത് നഗരസഭയുടെ ഒക്യുപ്പെൻസി സർട്ടിഫിക്കറ്റും അഗ്നിരക്ഷാസേനയുടെ നിരാക്ഷേപപത്രവും ലഭിക്കാഞ്ഞതിനാലാണ്. ഇവ ലഭിക്കുന്നതിനുള്ള പ്രവർത്തനം അധികൃതർ നടത്തുന്നുണ്ട്. മലിനീകരണനിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ മൂന്നുവർഷകാലാവധിയും പൂർത്തിയായി. പുതിയ കെട്ടിടത്തിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നിർമാണത്തിൽ അപാകമുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനുവേണ്ടിയുള്ള പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്

Authorities unable to keep their word

Related Stories
പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം

Nov 10, 2025 04:58 PM

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ...

Read More >>
 പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ C ശ്രമത്തിന്റെ ദൃശ്യം

Nov 10, 2025 04:54 PM

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ C ശ്രമത്തിന്റെ ദൃശ്യം

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ...

Read More >>
തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും  അടൂര്‍ പ്രകാശ്

Nov 10, 2025 04:03 PM

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍ പ്രകാശ്

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍...

Read More >>
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട

Nov 10, 2025 03:45 PM

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി...

Read More >>
കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം  ശക്​തം

Nov 10, 2025 01:17 PM

കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം ശക്​തം

കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം...

Read More >>
Top Stories